Post Title

വരഡൂര് ശ്രീ ലക്ഷ്മീ നാരായണ ക്ഷേത്രം

പ്രിയമുള്ളവരെ ... വരഡൂര് ശ്രീ ലക്ഷ്മീനാരായണ ക്ഷേത്രം: 2500 വർഷത്തിലെറെ പഴക്കമുള്ള പുണ്യ പുരാണ വിഷ്ണു ക്ഷേത്രം....സ്വയംഭൂ ആയ ചുരുക്കം ചില വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്ന് ... ഐശ്വര്യദായിണിയായ ശ്രീലക്ഷ്മീ ദേവിയുമൊത്തുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്ന് ... മാംഗല്യ യോഗത്തിനു ഇവിടുത്തെ ദർശനവും പ്രാർത്ഥനയും അതിവിശിഷ്ടം.... ഇതൊക്കെയാണെങ്കിലും ഉൾനാടൻ ഗ്രാമവും സാധാരണക്കാരിൽ സാധാരണക്കാരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നല്ല നിലയിൽ ക്ഷേത്ര പ്രവർത്തനം കൊണ്ടു പോകുന്നുണ്ട്.... എന്നാൽ കാലപ്പഴക്കം കാരണം ജീർണ്ണാവസ്ഥയിലായ ആരൂഡ സ്ഥാനം മാറ്റി പുതിയ ശ്രീലകം പണിതുയർത്തുവാൻ 2016ൽ ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണ കമ്മറ്റി പ്രവർത്തിച്ചു വരുന്നു .... 2019 ജനുവരി 10ന് വൈകുന്നരം നടക്കുന്ന ഈ വർഷത്തെ ഉത്സവാഘോഷത്തിന്റെയും ശ്രീമദ് ഭാഗവത സപ്താഹ യഞ്ജത്തിന്റെയും ആരംഭം കുറിച്ചു കൊണ്ടുള്ള ചടങ്ങിൽ വെച്ച് പ്രശസ്ത ക്ഷേത്ര ശില്പി ശ്രീ സുധാകരൻ നരിക്കോടിന് ബഹുമാനപ്പെട്ട തളിപ്പറമ്പ DYSP ശ്രീ: കെ.വി.വേണുഗോപാലൻ സാർ ദക്ഷിണ നൽകി പ്രവൃത്തിയുടെ ആരംഭം കുറിക്കുന്നു... ചടങ്ങിൽ യഞ്ജാചാര്യൻ ബ്രഹ്മശ്രീ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരിപ്പാട്... മാതാ അമൃതാനന്ദമയീമഠം കണ്ണൂരിലെ സ്വാമി അമൃതകൃപാനന്ദപുരി ... ക്ഷേത്രം തന്ത്രി മറ്റു ആദരണീയ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യവും..... ശ്രീകോവിൽ 2 നില കളോടുകൂടി കൃഷ്ണശിലയിൽ പണിത് മേൽക്കൂര ചെമ്പിൽ പൊതിയുവാനുമാണ് സമിതിയുടെ ഉദ്ദേശ്യം... ഒരു കോടിയിലധികമാണ് പ്രവർത്തനച്ചിലവ്.... ഭാരിച്ച ഒരുത്തരവാദിത്വമാണ് സമിതിയുടെത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .. നാട്ടുകാരിൽ നിന്നും കിട്ടുന്ന സംഭാവന മാത്രമാണ് ഞങ്ങളുടെ ധൈര്യം.... ആയിരം ക്ഷേത്ര ദർശനത്തിനു തുല്യമത്രെ ഒരു ക്ഷേത്ര നിർമ്മാണത്തിൽ ഭാഗവാക്കാകുക എ ന്ന് ആചാര്യ വചനം ... ആയതിനാൽ നിങ്ങളുടെ എളിയ സംഭാവനകൾ ഞങ്ങളുടെ തളിപ്പറമ്പ ഫെഡറൽ ബേങ്കിലെ SB.Alc. No.11270100330527 IFSC CODE:FDRL0001127 ലെക്ക് അയക്കുവാനും ലക്ഷ്മീ നാരായണ സ്വാമിയുടെ അനുഗ്രഹാശ്ശി സുകൾക്ക് പാത്രീഭൂ തരാകണമെന്നും അഭ്യർത്ഥിക്കുന്നു.... 2019 ജനുവരി 10 മുതൽ 20 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിലും ത്രിദിന മഹോത്സവത്തിലെക്കും എല്ലാവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു... ക്ഷേത്ര തിരുസന്നിധിയിലേക്ക്....

799   Views
Temple Bank Account Details

Bank Name : FEDERAL BANK

Account Number : 11270100330527

Account IFSC Code : FDRL0001127

Account Branch : TALIPARAMBA

Image Gallery

Video Gallery

  • വഴിപാട് വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ

  • പൂജാ സമയങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ

  • പ്രത്യേക പൂജകൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ

  • ഉത്സവ വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ



Temple Location Map

Muyyam Rd, Palakulangara, Taliparamba, Kerala 670142,Varadool,Kannur/കണ്ണൂർ,Muyyam,670142
0460 230 0005
2300005