ശ്രീ രാഘവപുരം ക്ഷേത്രം
ഹനുമാരമ്പലം എന്നും ശ്രീ രാഘവപുരം ക്ഷേത്രം അറിയപ്പെടുന്നു. കണ്ണൂരില്‍നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ചെറുതാഴത്താണ് ശ്രീ രാഘവപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഹനുമാന്‍സ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് ശ്രീ രാഘവപുരം ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ ഈ പ്രദേശം ഭരിച്ചിരുന്ന ഉദയവര്‍മന്‍ കോലത്തിരിയാണ് ശ്രീ രാഘവപുരം ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ക്ഷേത്രനിര്‍മിതിക്കുശേഷം തുളുനാട്ടില്‍നിന്നും 237 ബ്രാഹ്മണകുടുംബങ്ങളെ കൊണ്ടുവന്ന് ക്ഷേത്രം സമര്‍പ്പിച്ചു എന്നാണ് കഥ. ഈ ബ്രാഹ്മണരാണ് ഇവിടത്തെ പൂജാവിധികള്‍ നിര്‍വഹിക്കുന്നത്. തിടമ്പ് തലയിലേറ്റി പൂജാരിമാര്‍ നടത്തുന്ന തിടമ്പുനൃത്തമാണ് ശ്രീ രാഘവപുരം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. ശ്രീരാമ ഭക്തനായ ഹനുമാന്റെ പേരിൽ പ്രശസ്തമായ അമ്പലമാന്നിത് ഹനുമാനായുള്ള അവിൽ നിവേദ്യത്തിന്നായി നാടിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തർ എത്തുന്നു രാമ രാവണ യുദ്ധ വേളയിൽ മൃത സഞ്ജീവനിയുമായി പറന്ന ഹനുമാന്റെ കൈയ്യിൽ നിന്നുംഅടർന്നു വീണ സ്ഥലത്തിന്റെ ഒരു ചെറിയ കഷണമാന്നിതെന്നു ഐതിഹ്യം എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ദത്തിൽ ചിറക്കൽ ഭരിച്ചിരുന്ന ഉദയവർമൻ കോലത്തിരി തുളു നാട്ടിൽ നിന്നും ക്ഷണിച്ചു വരുത്തിയ ഇരുന്നൂറ്റി മുപ്പത്തിയേഴ് ബ്രാമണകുടുംബങ്ങൾക്ക് രാഘവപുരം പുതുക്കി പണിതുനല്കിയതായി പറയപ്പെടുന്നു. ക്രമേണ വാരണക്കൊട്ടില്ലത്തിന്റെ കൈവശമായ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്ഭാഗികമായി തകർന്നു . അറുപത്‌വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്നിക്കിരയായി പിന്നീട് അമ്പലം പുതുക്കി പ്പണിയുകയായിരുന്നു.സീതാ ലക്ഷ്മണ സമേതനായ ശ്രീ രാമനാന്നു പ്രധാന പ്രതിഷ്ഠ .വളരെ പണ്ട് ശ്രീ കോവിലിന്റെ മുഖം കിഴക്കോട്ട്ആയിരുന്നു. പിന്നീട് ദേവ പ്രശ്നപ്രകാരം മുഖം പടിഞ്ഞാറോട്ട് മാറ്റി കിഴക്ക് ഭാഗത്ത് അടച്ചിട്ട വാതിൽ ഇപ്പോഴും കാണാം ഹനുമാന്നു പ്രമുഖസ്ഥാനം നല്കിയാന്നു ഇവിടെത്തെ ആരാധനാ രീതി നവഗ്രഹങ്ങളെ സങ്കൽപ്പിച്ചു ഒൻപത്‌സാധനങ്ങളാന്നു ഇവിടെ അവിൽ നിവേദ്യത്തിനു ഉപയോഗിക്കുന്നന്നത് തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന് ഒരു മേൽ ശാ ന്തിയും 2 കീഴ് ശാന്തിയും ക്ഷേത്രഭരണം ഹിന്ദു ധർമ സ്ഥാപന വകുപ്പിന്റെ കീഴിൽ ആണ്
-
വഴിപാട് വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ
അവൽ നിവേദ്യം 100 -
പൂജാ സമയങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ
-
പ്രത്യേക പൂജകൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ
-
ഉത്സവ വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ
മഹോത്സവം 03-02-2019 മുതൽ10-02-2019 വരെ