Post Title

ശ്രീ മൃദംഗ ശൈലേശ്വരിദേവീ ക്ഷേത്രം, മുഴക്കുന്ന്

കണ്ണൂർ ജില്ലയിലെ കിഴക്കൻ പ്രദേശഗ്രാമമായ മുഴക്കുന്ന് എന്ന സ്ഥലത്താണ് അതിപുരാതനമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഐതിഹ്യപരമായും, ചരിത്രപരമായും ഏറെ പ്രത്യേകതകൾ ഉള്ള ഒരു ക്ഷേത്രമാണ് ശ്രീ മൃദംഗശൈലേശ്വരി ദേവീ ക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ അതിമഹത്വം ഉദ്ഘോഷിക്കുന്നതാണ് ഈ ക്ഷേത്രം. നിസ്വാര്‍ത്ഥമായ ഭക്തിയോടുകൂടി നിത്യമെന്നേന ക്ഷേത്രത്തിലെത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്ര പ്രസാദിനിയായ - ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ. വാദ്യങ്ങളുടെ മാതാവായും,ദേവവാദ്യമായും അറിയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലമത്രേ മൃദംഗ ശൈലം. മൃദംഗരൂപത്തില്‍ മഹാദേവി സ്വയംഭൂവായ് ഉയര്‍ന്നുവന്നെന്നും,ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നും, സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നായതിനാല്‍ ഈ പ്രദേശം 'മുഴങ്ങിയകുന്ന്' എന്നും അത് ലോപിച്ച് മുഴക്കുന്നായെന്നും പറയപ്പെടുന്നു. മൃദംഗശൈലം എന്ന വാക്കിന്‍റെ മലയാളപദം 'മിഴാവ് കുന്ന്' എന്നാണ്. മിഴാവ് കുന്ന് ലോപിച്ച് മുഴക്കുന്നായെന്നും വിശ്വസിക്കപ്പെടുന്നു. ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വാതില്‍മാടത്തിലാണ് ദേവി മിഴാവ് രൂപത്തില്‍ സ്വയംഭൂവായ സ്ഥാനം. കൊട്ടാരക്കര തമ്പുരാന്‍റെ രാമനാട്ടത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് കോട്ടയം തമ്പുരാന്‍ കഥകളി സൃഷ്ടിച്ചതും ഈ ക്ഷേത്രസന്നിധിയില്‍വച്ചാണ്. " മാതംഗാനന മബ്ജവാസരമണിം ഗോവിന്ദ മാദ്യം ഗുരും വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍ ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം ശ്രീപോര്‍ക്കലീമിഷ്ടദാം ഭക്ത്യാനിത്യമുപാസമഹെ സപദി ന: കുര്‍വ്വന്ത്വമീ മംഗളം" എന്ന് കഥകളിയുടെ വന്ദനശ്ലോകത്തിലൂടെ സ്തുതിക്കപ്പെടുന്ന മൃദംഗശൈലേശ്വരി ദേവിയുടെ മഹത്വം ദേശവും കാലവും കടന്ന് ഈ ലോകമാകെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. കഥകളിയുടെ ഉത്ഭവം ഇവിടെ നിന്നാണെന്ന് പറഞ്ഞുവല്ലോ, തമ്പുരാന്‍ കഥകളിയിലെ വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീവേഷം അദ്ദേഹത്തിന് വേണ്ടവിധം തോന്നായ്കയാല്‍ ഇവിടെ ധ്യാനനിരതനാവുകയും പിന്നീട് ക്ഷേത്രക്കുളത്തില്‍ ദേവി തന്നെ ആ രൂപം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്നതും ചരിത്രമാണ്. ഇന്നും ആ സ്ത്രീ വേഷം തന്നെയാണ് കഥകളിയില്‍ ഒരുമാറ്റവും വരുത്താതെ നിലവിലുള്ളത്. തന്‍റെ പോരാട്ടവീര്യത്തിനാൽ കേരളചരിത്രത്തിൽ തന്നെ ഇടം നേടിയ 'കേരളസിംഹം' വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ കുലദേവതയായ ശ്രീപോര്‍ക്കലി എന്നും പുകള്‍പെറ്റ മൃദംഗശൈലേശ്വരി ദേവി സരസ്വതിയായും, ലക്ഷ്മിയായും, കാളിയായും ഭിന്നഭാവങ്ങളില്‍ കുടികൊള്ളുന്നു. നാം ഏത് ഭാവത്തില്‍ പ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ നമ്മില്‍ പ്രസാദിക്കുമെന്ന് സാരം. പുരളീരാജാക്കന്മാരുടെ കുലദേവതാക്ഷേത്രം എന്ന നിലയില്‍ കോകില സന്ദേശകാവ്യത്തിലും മറ്റും ഉദ്ഘോഷിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാക്ഷേത്രത്തില്‍ വെച്ച് യുദ്ധത്തിന് പോവുന്നതിനു മുന്നോടിയായി പുരളിരാജാക്കന്‍മാര്‍ ദേവിക്ക് ബലിതര്‍പ്പതണം നടത്തിയിരുന്ന വേളയില്‍ ദേവി പോരില്‍ കലിതുള്ളുന്ന കാളിയായി, പോര്‍ക്കാളിയായി - പോര്‍ക്കലിയായി - ശ്രീ പോര്‍ക്കലിയായി എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞിരുന്നുവെന്ന് ഐതീഹ്യം പറയുന്നു. ദക്ഷിണഭാരതത്തിലെ എല്ലാ പോര്‍ക്കലീ ക്ഷേത്രങ്ങളുടെയും ആരുഢമാണിവിടം. ഇന്ന് ഈ ഗുഹാക്ഷേത്രം നിലവിലില്ല. അതിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്.

2057   Views
Temple Bank Account Details

Bank Name : SOUTH INDIAN BANK

Account Number : 0611073000000128

Account IFSC Code : SIBL0000611

Account Branch : IRITTY

Image Gallery

Video Gallery

  • വഴിപാട് വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ

    പുഷ്പാഞ്ജലി 10.00
    ഭാഗ്യസൂക്ത പുഷ്പാഞ്ജലി 20.00
    സ്വയംവരപുഷ്പാഞ്ജലി 25.00
    ദുരിതഹരപുഷ്പാഞ്ജലി 20.00
    ശ്രീസൂക്തപുഷ്പാഞ്ജലി 20.00
    സാരസ്വതസൂക്തപുഷ്പാഞ്ജലി 20.00
    അഷ്ടോത്തരപുഷ്പാഞ്ജലി 20.00
    ശത്രുസംഹാരപുഷ്പാഞ്ജലി 20.00
    സഹസ്രനാമാർച്ചന 20.00
    കുങ്കുമാർച്ചന 15.00
    താലിചാർത്താൽ 15.00
    എണ്ണവിളക്ക്‌ 10.00
    ചെക്കിമാല 10.00
    തുളസിമാല 10.00
    കൂവളമാല (ദക്ഷിണാമൂർത്തിക്ക്) 10.00
    കറുകമാല 25.00
    തൃമധുരം 10.00
    മണ്ഡലപൂജ 750.00
    പാൽപായസം 60.00
    നെയ്പായസം 50.00
    കടുംപായസം 200.00
    ഗണപതിഹോമം (ചെറുത്) 100.00
    ഗണപതിഹോമം (അഷ്ടദ്രവ്യം) 300.00
    വെള്ളനിവേദ്യം 20.00
    അപ്പം നിവേദ്യം 200.00
    അടനിവേദ്യം 75.00
    ഒറ്റനിവേദ്യം (ഗണപതിക്ക്) 30.00
    കറുക ഹോമം 25.00
    മൃത്യുഞ്ജയ ഹോമം 100.00
    ദീപസ്തംഭം (ചെറുത്) 200.00
    ദീപസ്തംഭം (വലുത്) 750.00
    ഉദയാസ്തമന പൂജ 20000.00
    അലങ്കാരപൂജ 2500.00
    വിശേഷാൽ നിറമാല 2000.00
    ത്രികാല പൂജ 500.00
    നിത്യപൂജ 500.00
    തിരുവക്കാടി 35.00
    നെയ്‌വിളക്ക് 15.00
    ചോറൂൺ 50.00
    ഗ്രന്ഥപൂജ 5.00
    അരിയിലെഴുത്ത് 75.00
    ആൾരൂപം (വെള്ളി) 10.00
    തല (വെള്ളി) 10.00
    നിറമാല 1100.00
    കണ്ണ് (വെള്ളി) 10.00
    കൈ (വെള്ളി) 10.00
    കാൽ (വെള്ളി) 10.00
    നാവ് (വെള്ളി) 10.00
    വാഹനപൂജ 75.00
    മാലധാരണം (അയ്യപ്പൻ) 10.00
    കെട്ടുനിറ (അയ്യപ്പൻ) 20.00
    നീരാഞ്ജനം (അയ്യപ്പൻ) 35.00
    എള്ളുതിരി (അയ്യപ്പൻ) 10.00
    പട്ടുംതാലി സമർപ്പണം 50.00
    പാലഭിഷേകം (സാധനം കൊണ്ടുവരണം) 10.00
    ഇളനീരഭിഷേകം (സാധനം കൊണ്ടുവരണം) 10.00
    തേങ്ങാമുട്ടൽ (സാധനം കൊണ്ടുവരണം) 5.00
    ചരട് ജപിക്കൽ 10.00
    തുലാഭാരം (സാധനത്തിന് പുറമെ) 100.00
    തീർത്ഥം ബോട്ടിൽ 10.00
  • പൂജാ സമയങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ

  • പ്രത്യേക പൂജകൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ

  • ഉത്സവ വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ