Post Title

ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം

കല്ല്യാശ്ശേരി ശ്രീ മണക്കുളങ്ങര ഭഗവതീക്ഷേത്രം ഉത്തര കേരളത്തിലെ അതിപുരാതനവും ചുഴലി സ്വരൂപിണിയുമായ ജഗദംബയുടെ അപാര ചൈതന്യം കൊണ്ടനുഗ്രഹീതമായ പുണ്യപുരാണ ക്ഷേത്രമാണ് കല്ല്യാശ്ശേരി ശ്രീ മണക്കുളങ്ങര ഭഗവതീക്ഷേത്രം. ഈ ക്ഷേത്രത്തിന് ഏകദേശം 800 വര്ഷത്തില് കൂടുതല് പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു. കണ്ണൂരില് നിന്നും തളിപ്പറമ്പിലേക്കുള്ള നാഷണല് ഹൈവേയില് കല്ല്യാശ്ശേരി ഹൈസ്കൂളിനുസമീപത്തുനിന്നും ക്ഷേത്രകവാടത്തിലൂടെ ഏകദേശം 300 മീറ്റര് കിഴക്കോട്ടു നടന്നാല് ക്ഷേത്രത്തിലെത്തിച്ചേരാം. ഇപ്പൊഴത്തെ ക്ഷേത്രത്തിനടുത്തായി മൂലാരൂഢ സ്ഥാനമായ കുഞ്ഞിക്കാവ് സ്ഥിതിചെയ്യുന്നു.ക്ഷേത്രത്തിന്റെ വലതുവശത്ത് നാഗപ്രതിഷ്ഠ നടത്തി ആരാധിച്ചുവരുന്നു. ക്ഷേത്രപ്പറമ്പിൽ രണ്ടു ക്ഷേത്രക്കുളങ്ങളുണ്ട്. രണ്ടും ഭക്തജനങ്ങള് ഉപയോഗിച്ചുവരുന്നു. ക്ഷേത്ര നടയിലുള്ള അരയാല് തറ ഒരപൂര്വ ദര്ശനമാണ്. ഐതിഹ്യം നാടുവാഴികളുടെ ഭരണകാലത്ത് ചിറക്കല് കോവിലകത്തിന്റെ അധീനതയിലുള്ള ചുഴലി സ്വരൂപത്തിലെ സാമന്തന്(നയനാര്) മാര്ക്ക് ആരാധന നടത്തേണ്ടതിലേക്കയി ചിറക്കല് കോവിലകം കൊട്ടരത്തിലെ വിഗ്രഹ ശേഖരത്തില് നിന്നും ഒരു വിഗ്രഹം ആവശ്യപ്പെട്ടുകൊണ്ട് ദൂതനെ അയക്കുകയും, പ്രസ്തുത ദൂതന് വിവരം തമ്പുരാനെ അറിയിക്കുകയും ചെയ്തു. തമ്പുരാന്റെ അനുമതി പ്രകാരം ദൂതന് വിഗ്രഹ ശേഖരത്തില് നിന്നും പ്രഭാപൂരിതമായ ഒരു ദേവീ വിഗ്രഹം എടുത്ത് സ്വന്തം നാട്ടിലേക്ക് പുറപ്പെട്ടു. ദൂതന് എടുത്ത വിഗ്രഹം വിശേഷപ്പെട്ടതും തമ്പുരാൻ പ്രത്യേകമായി ആരാധിച്ചിരുന്നതുമായിരുന്നു. ദേവീ വിഗ്രഹം കാണാതെ വിഷമിച്ച തമ്പുരാൻ ദൂതനെ പിന്തുടര്ന്ന് വിഗ്രഹം കണ്ടെടുക്കാന് തന്റെ കാര്യസ്ഥന് കല്പന നല്കി. തമ്പുരാന്റെ പടയാളികള് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ദൂതന് വളപട്ടണം പുഴ കടന്ന് കുറുക്കു വഴികളിലൂടെ യാത്ര തുടരവെ കല്ല്യാശ്ശേരിയിലെത്തി. അവിടെ വയല് കുളത്തില് വെളുത്തേടത്തുകാർ വസ്ത്രം അലക്കുകയായിരുന്നു. പടയാളികളില് നിന്നും രക്ഷപ്പെടാന് ദൂതന് ദേവീ വിഗ്രഹം വെളുത്തേടത്തുകാരുടെ വസ്ത്രത്തിലൊളിപ്പിക്കുകയും സ്വയം ഒളിക്കുകയും ചെയ്തു. ദൂതനെ തിരക്കി വന്ന തമ്പുരാന്റെ പടയാളികള് ദൂതനെ കാണാതെ തിരിച്ചു പോയി. വെളുത്തേടത്തുകാർ വസ്ത്രം എടുക്കാന് ചെന്നപ്പോള് വസ്ത്രം വച്ചിരുന്ന സ്ഥലം പ്രകമ്പനം കൊള്ളുന്നതായും അവിടം മുഴുവന് പ്രത്യേക ശോഭ വിതറുന്നതായും കണ്ടമ്പരന്നു. വിവരം അറിഞ്ഞ നാട്ടു പ്രമാണിമാരും മറ്റും ചേര്ന്ന് ദൈവജ്ഞനെ വരുത്തി പ്രശ്ന ചിന്ത ചെയ്തതില് അവിടെ ദേവീ ചൈതന്യം കുടികൊള്ളുന്നുണ്ടെന്നും പ്രസ്തുത സ്ഥലത്ത് ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തി പൂജിക്കണമെന്നും അതിന് വെളുത്തേട സമുദായക്കാരാണ് അവകാശികളെന്നും കാണുകയുണ്ടായി. ഇതു പ്രകാരമാണ് ശ്രീ മണക്കുളങ്ങര ഭഗവതീ ക്ഷേത്രം വെളുത്തേടസമുദായത്തിന്റെ ഉടമസ്ഥതയില് വന്നത്. പ്രസ്തുത സമുദായത്തിലെ എട്ട് വീട്ടുകാര് (എട്ടില്ലക്കാര്) ചേര്ന്ന് ക്ഷേത്ര ഭരണം നടത്തിയെങ്കിലും സാമ്പത്തിക പരാധീനതമൂലം 1965 മുതല് നാട്ടുകാരുടെ കമ്മറ്റിയെ ഏല്പ്പിക്കുകയും അവര് ഭരണം നടത്തി വരികയുമാണ്. നേരത്തേ വിഗ്രഹംവച്ച സ്ഥലത്താണ് കുഞ്ഞിക്കാവ് (മൂലാരൂഢസ്ഥാനം) സ്ഥിതിചെയ്യുന്നത്. ഇപ്പൊഴത്തെ ക്ഷേത്രം പിന്നീട് പണി കഴിപ്പിച്ചതാണ്. കൃഷ്ണശിലയില് തീര്ത്ത വനദുര്ഗ്ഗാ സങ്കല്പ്പത്തിലാണ് ക്ഷേത്ര പ്രതിഷ്ഠ. ലക്ഷ്മിയുടെയും, ദുര്ഗ്ഗയുടെയും, സരസ്വതിയുടെയും ശക്തിസാന്നിധ്യമാണ് ക്ഷേത്രപ്രതിഷ്ഠയിലുള്ളത്. കുഞ്ഞിക്കാവില് (മൂലാരൂഢസ്ഥാനം) മുന്കാലങ്ങളില് മേട മാസം 12 മുതല് 15 വരെ 4 ദിവസത്തെ കളിയാട്ടം വലിയതമ്പുരാട്ടിയുടെതിരുമുടിയടക്കം കോലംകെട്ടി ആടിക്കാറുണ്ടായിരുന്നു. ഇടക്കാലത്ത് പലകാരണങ്ങളാല് കളിയാട്ടം മുടങ്ങുകയും പ്രസ്തുത ദിവസങ്ങളില് കളത്തിലരിയും പാട്ടും തിടമ്പ് നിർത്തവുമായി ഉത്സവം നടത്തിവരികയും ചെയ്യുന്നു. ഏകദേശം 75 വര്ഷത്തിനുശേഷം 2010 ജനുവരി 19 മുതല് 25 വരെ വീണ്ടും വലിയതമ്പുരാട്ടിയുടെ തിരുമുടിയടക്കം കോലം കെട്ടി ആടിക്കുവാനുള്ള ഭാഗ്യമുണ്ടായി. തന്ത്രി : പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമന് നമ്പൂതിരി കഴകം : കുന്നുമ്പേത്ത് മഠത്തില് കേശവന് നമ്പീശന് വൈസ് പ്രസിഡന്റ് : എം. വി. രാഘവന് ജനറല് സെക്രട്ടറി : പി വി ധനഞ്ജയന് ജോ. സെക്രട്ടറി : ഇ സച്ചിദാനന്ദന് ട്രഷറര് : ഇ പങ്കജാക്ഷന് ക്ഷേത്രത്തിലെ പൂജാ സമയങ്ങള് രാവിലെ 5.30 ന് നടതുറക്കല് 5.40 ന് അഭിഷേകം 6.30 ന് ഉഷപൂജ 10.30 ന് ഉച്ചപൂജ 11.00 ന് നടയടക്കല് വൈകുന്നേരം 5.30 ന് നടതുറക്കല് 6.00 നും 6.45 നും മദ്ധ്യേ ദീപാരാധന 7.30 ന് അത്താഴ പൂജ രാത്രി 8.00 ന് നടയടക്കല് (വിശേഷ ദിവസങ്ങളില് പ്രസ്തുത സമയങ്ങളില് മാറ്റം വരുന്നതാണ്.) വിശേഷാല് ദിവസങ്ങള് ചിങ്ങം : പുത്തരി : വിനായകചതുര്ത്തി കന്നി, തുലാവം : നവരാത്രി വൃശ്ഛികം : കാര്ത്തിക വിളക്ക് കുംഭം : നാഗപ്രതിഷ്ഠാദിനം മേടം : ഉത്സവം (മേടം 12 മുതല് 15 വരെ. 15 ന് തിടമ്പ് നൃത്തം, അന്നദാനം) മേടം 12 : കുഞ്ഞിക്കാവ് (മൂലാരൂഡസ്ഥാനം) പ്രതിഷ്ഠാദിനം മേടം 25 : പ്രതിഷ്ഠാദിനഉത്സവം കര്ക്കിടകം : നിറ : 1 മുതല് 31 വരെ രാമായണ മാസാചരണം എല്ലാ സംക്രമത്തിനും കുഞ്ഞിക്കാവില് (മൂലാരൂഡസ്ഥാനം) വിശേഷാല് പൂജ. കര്ക്കിടകമാസം 1 മുതല് 31 വരെ രാമായണ മാസാചരണം. എല്ലാ ചിങ്ങസംക്രമദിവസം നിറമാല എല്ലാ മാസവും ആയില്ല്യം നാളില് നാഗത്തില് വിശേഷാല് പൂജ. എല്ലാ മലയാള മാസം 1 ാം തിയതി - അഖണ്ഡനാമയജ്ഞവും അന്നദാനവും.

1373   Views
Temple Bank Account Details

Bank Name : P.C.R BANK,

Account Number : 0201010000258

Account IFSC Code : hj675437

Account Branch : KALLIASSERY

Image Gallery

Video Gallery

  • വഴിപാട് വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ

    ഗണപതി ഹോമം (തേങ്ങക്ക് പുറമെ ) 10
    ഗണപതിക്ക് ഒറ്റ നിവേദ്യം (സാധനങ്ങൾ പുറമെ) 30
    അഷ്ട ദ്രവ്യ ഗണപതി ഹോമം (സ.പുറമെ ) 50
    ഗണപതിക്ക് നാളികേരമുടക്കൽ (തേങ്ങക്ക് പുറമെ ) 5
    പുഷ്പാഞ്ജലി 10
    പുഷ്പാഞ്ജലി 10
    രക്തപുഷ്പാഞ്ജലി 15
    രക്തപുഷ്പാഞ്ജലി നിവേദ്യം 30
    സഹസ്രനാമ പുഷ്പാഞ്ജലി 15
    സ്വയംവര പുഷ്പാഞ്ജലി 25
    ചന്ദനം ചാർത്തൽ 50
    ചന്ദനം ചാർത്തൽ 50
    കളഭം ചാർത്തൽ 101
    തൃകാല പൂജ 60
    സ്വയംവര പൂജ 30
    വാഹന പൂജ 100
    ദിവസ പൂജ 301
    ഭദ്ര ദീപം 125
    സാധനങ്ങൾ പൂജിക്കാൻ 20
    ഗുരു പൂജ (സ.പുറമെ ) 25
    അഖണഡ ദീപം 20
    ചെക്കി മാല 25
    സാധാരണ മാല 15
    കുങ്കുമാർച്ചന 10
    കുങ്കുമാർച്ചന 10
    സഹസ്ര നാമകുങ്കുമാർച്ചന 20
    മലർ നിവേദ്യം (സ.പുറമെ ) 10
    നാഗ നിവേദ്യം 30
    നൂറും പാലും (നാഗത്തിൽ ) 40
    തുലാഭാരം തട്ടിൽ പണം (സ.പുറമെ ) 50
    നിറമാല (സ.പുറമെ) 250
    ഒരു വട്ടളം പായസം 750
    അര വട്ടളം പായസം 500
    കാൽ വട്ടളം പായസം 300
    നെയ് പായസം 30
    പാൽ പായസം 20
    ശർക്കര പായസം 60
    കടും പായസം 50
    പാത്ര പായസം 10
    വെള്ള നിവേദ്യം 20
    തൃ മധുരം 10
    മൃത്യുഞ്ജയ ഹോമം 25
    കറുക ഹോമം 10
    തിലഹോമം 70
    നെയ്യമൃത് 8
    നെയ്യപ്പം (സ.പുറമെ ) 20
    നെയ് വിളക്ക് 12
    എന്ന വിളക്ക് 10
    ഗായത്രി ജപം 10
    അന്തി നമസ്കാരം 20
    എഴുത്തിനിരുത്തൽ 101
    കെട്ടു നിറ 50
    ചോറൂണ് 100
    തിരുവക്കാടി 20
    വിവാഹം 501
  • പൂജാ സമയങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ

    നടതുറക്കൽ 5:30 AM
    നടയടക്കല് 11:00 AM
    നടയടക്കല് 8:00 PM
    അഭിഷേകം 5.40 AM
    ഉഷപൂജ 6.30 AM
    ഉച്ചപൂജ 10.30 AM
    നടതുറക്കല് 5.30 PM
    ദീപാരാധന 6.15 PM
    അത്താഴ പൂജ 7.30 PM
  • പ്രത്യേക പൂജകൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ

    ചിങ്ങം : പുത്തരി :
    വിനായകചതുര്ത്തി കന്നി
    തുലാവം : നവരാത്രി
    വൃശ്ഛികം : കാര്ത്തിക വിളക്ക്
    കുംഭം : നാഗപ്രതിഷ്ഠാദിനം
    മേടം 12 : കുഞ്ഞിക്കാവ് (മൂലാരൂഡസ്ഥാനം)
    കര്ക്കിടകം : നിറ : 1 മുതല് 31 വരെ രാമായണ മാസാചരണം
    എല്ലാ സംക്രമത്തിനും കുഞ്ഞിക്കാവില് (മൂലാരൂഡസ്ഥാനം) വിശേഷാല് പൂജ.
    എല്ലാ ചിങ്ങസംക്രമദിവസം നിറമാല
    എല്ലാ മാസവും ആയില്ല്യം നാളില് നാഗത്തില് വിശേഷാല് പൂജ.
    എല്ലാ മലയാള മാസം 1 ാം തിയതി - അഖണ്ഡനാമയജ്ഞവും അന്നദാനവും.
  • ഉത്സവ വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ

    തിടമ്പ് നൃത്ത ഉത്സവം 29-04-2019 മുതൽ29-04-2019 വരെ
    പ്രതിഷ്ഠാദിനഉത്സവം 09-05-2019 മുതൽ09-05-2019 വരെ


Near To This Temple

  • INDIAN COFFEE HOUSE : 4972784776 ( Website Link)

    • Railway Station : 13 km

    • KSRTC : 13 km

    • Airport : 13 km

    • PAPPINISSERI COMMUNITY HEALTH CENTRE : 4972786270

Temple Location Map

Kalliasseri,300 meters East from Kalliasseri High School,Kannur/കണ്ണൂർ,Kalliasseri,670562
0497-2782234
9447646761