ശ്രീ എളയാവൂർ ക്ഷേത്രം
കണ്ണൂർ മട്ടന്നൂർ റോഡിൽ കണ്ണൂര് നിന്നും 6 കിലോമീറ്റര് കഴിയുമ്പോൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൻെറ അതിർത്തി ആരംഭിക്കുന്ന ഇടത്തു നിന്ന് വലത്തോട്ട് താഴെ ചൊവ്വയിലേക്ക് എത്തുന്ന റോഡിൽ ഒന്നര കിലോ മീറ്റർ സഞ്ചരിച്ചാൽ ശ്രീ എളയാവൂർ ക്ഷേത്രതിൽ എത്താം .കിഴക്കു ഭാഗം പരന്നു കിടന്നു കിടക്കുന്ന നെൽ വയലിനോട് ചേർന്നു കിടക്കുന്ന പ്രശാന്ത സുന്ദരമായ ഒരു തനി ഗ്രാമീണ ക്ഷേത്രം . ക്ഷേത്രത്തിലെ പൂജ വിധികളും ഉത്സവാദി കാര്യങ്ങളും തന്ത്രിമാരായാ തെക്കിനിയേടത്തു തരുണനെല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് ,കാട്ടുമാടം ഇളയിടത്തു ഈശാനൻ നമ്പൂതിരി പാട് ,പാമ്പൻമേക്കാട് ശ്രീധരൻ നമ്പൂതിരി പാട് എന്നിവരുടെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ചാണ് നടത്തി വരുന്നന്ത് .ഭരത സങ്കല്പത്തിലുള്ള മഹാവിഷ്ണുവും ശ്രീ ഭഗവതിയും ശ്രീ കൃഷ്ണനും (വെണ്ണ കയ്യിലേന്തിയ അമ്പാടി കണ്ണൻ ) തൃക്കോത്തപ്പനും മഹാ ഗണപതിയും ഉപദേവതകളായി പ്രതിഷ്ഠയുള്ള ക്ഷേത്രം .ശ്രീ ഭഗവതിയുടെ ശ്രീ കോവിലിനടുത്തായി നാഗ പ്രതിഷ്ഠയും വിഷ്ണു മൂർത്തിയും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു .മഹാവിഷ്ണുവും ഭഗവതിയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വളരെ കുറച്ചു മാത്രമേ ഉള്ളു . അതിൽ അമ്പാടി കണ്ണൻ കൂടി വരുന്നത് അപൂർവങ്ങളിൽ അപൂർവം മാത്രം . ശ്രീ രാമ സ്വാമിയോട് വനവാസ കാലത്തു ജ്യേഷ്ഠൻെറ പാദുകം വെച്ച് പൂജിച്ചു താപസ വേഷ ധാരിയായി ജപമാലയും ധരിച്ചു രാജ്യം ഭരിച്ച ഭരത സങ്കല്പത്തിലുള്ള പ്രതിഷ്ഠ തൃശൂരിലെ കൂടൽ മാണിക്യം ക്ഷേത്രത്തിലും മലബാറിൽ എളയാവൂർ ക്ഷേത്രത്തിലും മാത്രമേ ഉള്ളു .ഈ അടുത്ത കാലത്താണ് ഭക്ത ജനങ്ങൾ ഈ കാര്യങ്ങൾ മനസ്സിലാക്കുന്നത് . കൂടുതൽ അന്വേഷണങ്ങളിലേക്ക് പോയപ്പോൾ ഭക്ത ജനങ്ങൾക്ക് നാലമ്പല പുണ്യ ദര്ശനം ഈ മലബാറിൽ (കണ്ണൂരിൽ) തന്നെ ഉണ്ടെന്നു അറിഞ്ഞു.നീർവേലി ശ്രീ രാമസ്വാമി ക്ഷേത്രം,പെരിഞ്ചേരി ലക്ഷ്മണ ക്ഷേത്രം , പായം ശത്രുഘ്ന ക്ഷേത്രം ,ശ്രീ എളയാവൂർ ഭരത ക്ഷേത്രം കോർത്തിണക്കിയുള്ള നാലമ്പല യാത്രക്ക് കഴിഞ്ഞ കർക്കിടക മാസം ആരംഭം കുറിച്ചു . പതിനായിരങ്ങൾ ദര്ശന സായൂജ്യം നടത്തി .വരും വർഷങ്ങളിൽ ഭക്ത ജനങ്ങളുടെ സൗകര്യാര്ഥം ക്ഷേത്ര നട കൂടുതൽ സമയം തുറന്നിടാനും മറ്റു സൗകര്യങ്ങൾ ഒരുക്കുവാനും തന്ത്രിമാരുമായി കൂടിയാലോചിച്ചു ഭാരവാഹികൾ ധാരണ ആയിട്ടുണ്ട് . ശ്രീ എളയാവൂർ ക്ഷേത്രം ഒരു ഗ്രാമ ക്ഷേത്രം ആണ് .മലബാർ ദേവസ്വം ബോർഡിൻെറ കീഴിൽ ഭക്ത ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ആണ് ഉത്സവാദി കാര്യങ്ങളും എല്ലാ വിധ നിർമാണ പ്രവർത്തികളും നടത്തി വരുന്നത് . ക്ഷേത്രത്തിലെ മാതൃ സമിതിയുടെ പ്രവർത്തനവും ഏറെ ശ്രദ്ധേയമാണ് .എല്ലാ ദിവസവും അമ്മമാർ രാവിലെ 9 മണി യോടെ ക്ഷേത്രത്തിൽ എത്തി ലളിതാസഹസ്രനാമവും വിഷ്ണു സഹസ്ര നാമവും മാറി മാറി ചൊല്ലുന്നു . അമ്മമാരുടെ കൂട്ട പ്രാർത്ഥനയും ഈ ഒത്തു ചേരലും ക്ഷേത്ര ചൈതന്യം നാൾക്കു നാൾ വർധിപ്പിക്കുന്നു . പൂര മഹോത്സവമാണ് ശ്രീ എളയാവൂർ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം .മീന മാസത്തിലെ പൂയ്യം നാളിൽ തുടങ്ങി പൂരം നാളിൽ അവസാനിക്കുന്ന ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ നാടിൻെറ നാനാ ഭാഗത്തുള്ളവരും എത്തിച്ചേരും . വിദേശത്തു ജോലി തേടി പോയവരും പൂര മഹോത്സവം കാണാൻ നാട്ടിലെത്തും . കൊടിയില വെയ്പ് എന്ന ചടങ്ങോടു കൂടിയാണ് ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് .അതിനു മൂന്നു ദിവസം മുൻപേ പൂവിടൽ ചടങ്ങു ആരംഭിച്ചിരിക്കും.ഉത്സവത്തിന്റെ തലേന്നാൾ കലവറ നിറക്കൽ ചടങ്ങു നടക്കും.ക്ഷേത്രത്തിന്റെ നാല് ഭാഗങ്ങളിൽ നിന്നും വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ കുട്ടികളും അമ്മമാരും മുതിർന്നവരും ക്ഷേത്രത്തിലേക്ക് ആവശ്യമായ അരി തേങ്ങാ പച്ചക്കറി വാഴക്കുല എന്നിവ ദേവി ദേവന്മാരുടെ മുന്നിൽ സമർപ്പിക്കും .ആയിരങ്ങൾ പങ്കെടുക്കുന്ന ഈ മുഹൂർത്തം ധന്യമാക്കുവാൻ ഒരു സാംസ്‌കാരിക സദസ്സും സംഘടിപ്പിക്കാറുണ്ട് .മഹത് വ്യക്തികളുടെ സാന്നിധ്യവും ഇതിൽ ഉറപ്പു വരുത്താറുണ്ട് . ഉത്സവത്തിൻെറ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ ദേവിയുടെ നാട് എഴുന്നള്ളിപ്പ് ഉണ്ടാകാറുണ്ട് .തിടമ്പ് നൃത്തമാണ് ഉത്സവാഘോഷം .കൊഴുപ്പേകാൻ പഞ്ചവാദ്യം തായമ്പക മറ്റു ക്ഷേത്ര കലകളായ കൂത്ത് ഓട്ടം തുള്ളൽ എന്നിവയും നടത്തി വരുന്നു .കളമെഴുത്തു പാട്ടും ഉത്സവ ദിവസങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് നാലാം ദിവസം രാവിലെ ദേവിയുടെ ആറാട്ട് . തുടർന്ന് ആറാട്ടു സദ്യ വൈകുന്നേരം തിടമ്പ് നൃത്തം കഴിഞ്ഞു തന്ത്രിയുടെ കാർമികത്വത്തിൽ മഹാ ഗുരുതിയോടെ ഉത്സവാഘോഷങ്ങളുടെ ആദ്യ ഘട്ടമായി .തൊട്ടടുത്ത ദിവസം വിഷ്ണു മൂർത്തിയുട തെയ്യക്കോലം കൂടി കെട്ടിയാടും .ഇതോടു കൂടി ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തി ആയി . ഭക്ത ജനങ്ങളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ടാണ് ഈ ക്ഷേത്രം ഇന്ന് കാണുന്ന രീതിയിൽ വളർന്നു വന്നത് .ഈ അടുത്ത കാലത്താണ് ക്ഷേത്ര കുളത്തിന്റെ നവീകരണം നടന്നത് .ഊട്ടു പുരയുടെയും തന്ത്രിമഠത്തിന്റെയും പണി നടന്നു കൊണ്ടിരിക്കുന്നു .നവീകരണ കലശവും ധ്വജ പ്രതിഷ്ഠയും നടത്തണമെന്ന് ജ്യോതിഷ വിധി ഉണ്ട് .വരും നാളുകളിൽ ഭക്ത ജന കൂട്ടായ്മയോടെ ഇത്തരം കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണം എന്ന് പ്രാർത്ഥിക്കാം .
Temple Bank Account Details
Bank Name : KANNUR DISTRICT CO.OP BANK
Account Number : 1010007003503
Account IFSC Code : UTIB0SKDC01
Account Branch : Kannur Evg Branch
-
വഴിപാട് വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ
നെയ് വിളക്ക് 15 ചൊവ്വ വിളക്ക് 25 നവരാത്രി വിളക്ക് 500 മണ്ഡല വിളക്ക് 600 പുഷ്പ്പാഞ്ജലി 10 രക്ത പുഷ്പ്പാഞ്ജലി 15 സർവ രോഗ ശമന പുഷ്പ്പാഞ്ജലി 30 ദുരിത ഹര പുഷ്പ്പാഞ്ജലി 30 സന്താന ഗോപാല പുഷ്പ്പാഞ്ജലി 30 സഹസ്ര നാമ പുഷ്പ്പാഞ്ജലി 50 മാല 10 ചെത്തി മാല 20 കറുക മാല 50 തുളസി മാല 15 പായസം 50 നെയ് പായസം 60 പാൽ പായസം 60 പാൽ പായസം 60 പായസം (സാധനം പുറമെ) 10 കടും പായസം 300 കാൽ വട്ടളം പായസം 200 ഉച്ച പൂജ 50 സ്വയം വര പൂജ 50 ത്രികാല പൂജ 50 വെള്ള നിവേദ്യം 20 വെണ്ണ നിവേദ്യം 10 ഒറ്റ നിവേദ്യം 100 തേങ്ങ മുട്ടൽ (തേങ്ങ ദേവസ്വം വക ) 20 തേങ്ങ മുട്ടൽ 10 പുരുഷ സൂക്തം 30 ഭാഗ്യ സൂക്തം 30 ഐക മത്യ സൂക്തം 30 യോഗ ക്ഷേമ സൂക്‌തം 30 അപരാധ ഹര സൂക്തം 30 ശ്രീ സൂക്തം 30 ആയുർ സൂക്തം 30 സാരസ്വത സൂക്തം 40 സ്വയം വര സൂക്തം 40 ക ളഭ ചാർത്തു 250 ചന്ദന ചാർത്തു 80 കൈ കാൽ ഒപ്പിക്കൽ 10 കൈ കാൽ ഒപ്പിക്കൽ 10 സ്വർണ പൂവ് ഒപ്പിക്കൽ 10 ചുകപ്പ് (ആൾ രൂപം ) 10 ഗണപതി ഹോമം (ഒറ്റ തേങ്ങ) 30 അഷ്ട ദ്രവ്യ ഗണപതി ഹോമം 150 കറുക ഹോമം 20 തില ഹോമം 30 മൃത്യുജയ ഹോമം 80 നിറമാല 400 താമര മാല (ഭരതന്) 700 വിശേഷാലങ്കാര പൂജ 500 ദീപരാധന 30 ഉദയാസ്തമന പൂജ 5000 നെയ് സേവ 30 ത്രിമധുരം 20 ഗുരുതി 100 ദീപാരാധന 180 തുലാ ഭാരം 20 മുദ്രാധാരണം 10 കെട്ടുനിറ 10 വാഹന പൂജ 60 വിദ്യാരംഭം 25 തിരുവക്കാടി ചെറുത് 65 തിരുവക്കാടി വലുത് 130 വിവാഹം 250 വീഡിയോ 100 -
പൂജാ സമയങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ
നട തുറക്കൽ 5 AM നട അടക്കൽ 11 AM പള്ളിഉണർത്തൽ 3.30 AM അഭിഷേകം 5.30 AM ഉഷ പൂജ 6.30 AM ദീപാരാധന 6.30 AM ഉച്ച പൂജ 10.15 AM നട തുറക്കൽ 5.30 PM തിരുവത്താഴ പൂജ 7.15 PM നട അടക്കൽ 7.30 PM -
പ്രത്യേക പൂജകൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ
-
ഉത്സവ വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ
പൂര മഹോത്സവം 16-03-2019 മുതൽ20-03-2019 വരെ പടു ചാമുണ്ഡി തിറ 21-03-2019 മുതൽ22-03-2019 വരെ ശ്രീ മദ് ഭാഗവത സപ്താഹ യജ്ഞം 30-03-2019 മുതൽ06-04-2019 വരെ