മരത്തക്കാട് ശ്രീ ഐവർ പരദേവതാ ക്ഷേത്രം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ ക്ഷേത്ര പടിഞ്ഞാറേ നടയിൽ നിന്നും അരകിലോമീറ്റർ മാറി കുപ്പം പുഴയുടെ കിഴക്കായി ദേശീയ പാതയോരത്താണ് മരതകം പൊഴിയുന്ന മരത്തക്കാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മരത്തക്കാട് ശ്രീ ഐവർ പരദേവതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ ജൈവ കലവറ കൂടിയായ ഈ ദേശം നന്ദികേശ പാദസ്പർശമേറ്റ പുണ്യ ഭൂമി കൂടിയാണ്ഇവിടുത്തെ തേജസായ മരതകം വിദേശികളാൽ അപഹരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോൾ കാരിശ്ശേരി തന്ത്രികൾ മുൻകൈ എടുത്തു രാജരാജേശ്വര നടയിൽ സമർപ്പിക്കുകയും പിന്നീടത് മണിക്കിണറിൽ ഇട്ടു മൂടുകയും ചെയ്തു എന്ന് പറയപ്പെടുന്നു പുരാവൃത്തം തുളുർ വനത്തിൽ സഞ്ചരിക്കാൻ ഇടയായ പാർവ്വതി പരമേശ്വരൻമാർ പുലി രൂപമെടുത്ത് പുലി കണ്ടനും പുള്ളിക്കരിങ്കാളിയുമായിത്തീർന്ന അവർക്ക് താതനാർ കല്ലിന്റെ തായ് മടയിൽ അഞ്ച് പൊൻ മക്കൾ ഉണ്ടായി കണ്ടപ്പുലി,മാരപ്പുലി, പുലി മാരൻ, കാളപ്പുലി ,ഇളയവളായി പുലിയൂർ കാളിയും ജനിച്ചു. വിശന്നുവലഞ്ഞ പുലിക്കുട്ടികൾ നാട്ടിലിറങ്ങി കുറുമ്പ്രാന്തിരിവാണവരുടെ ആല തകർത്ത് പശുക്കിടാങ്ങളെ കൊന്നു തിന്നു .പുലികളാണ് ഇതിന് പിന്നിലെന്ന് മനസിലാക്കിയ വാണവർ വീരനായകനായ പടത്തലവൻ കരിന്തിരി ക്കണ്ണൻ നായരോട് പുലികളെ കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു. കരിന്തിരി കണ്ണൻ നായർ പുലികളെയും കാത്ത് ഒളി കെട്ടിയിരുന്നു.ഒളിപ്പുറമേ തുള്ളി വീണ പുലിക്കണ്ടൻ കരിന്തിരി നായരെ വൃഷണം പിളർന്ന് കൊന്നു. പുലി ദൈവങ്ങളാൽ വധിക്കപ്പെട്ട കരിന്തിരി നായർ പിന്നീ ദൈവക്കരുവായി മാറി. പുലി ദൈവങ്ങളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ വാണവർ തുളുർ വനത്ത് ഭഗവതിയുടെ വലത് വശത്ത് സ്ഥാനവും പീഠവും നൽകി പ്രതിഷ്ഠിച്ചു.തുളുർ വനത്ത് ഭഗവതിയെ തൊഴാൻ വന്ന കാരിയത്ത് മൂത്ത തണ്ടാന്റെ കെട്ടുംചിറ്റും കണ്ടു മോഹിച്ച അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലി ദൈവങ്ങൾ രാമപുരത്തേക്ക് എഴുന്നള്ളി അവിടുന്ന് മേലേടത്ത് തറവാട്ടിലേക്കും കണ്ടോത്തറക്കലിലേക്കും പിന്നീട് കോറോം മുച്ചിലോട്ടക്കും കൈയ്യെടുത്തു. ആ കാലഘട്ടത്തിൽത്തന്നെ പെരിഞ്ചല്ലൂർ ഗ്രാമത്തിലും എത്തിച്ചേർന്നു മരതകക്കാട് എന്ന മരത്തക്കാട് ശ്രീ ഐവർ പരദേവതാ ക്ഷേത്രവും ഉണ്ടായി. ആരാധിക്കപ്പെടുന്ന ദേവീദേവന്മാർ പ്രധാന പള്ളിയറയിൽ പുള്ളൂർ കാളി, പുള്ളിക്കരിങ്കാളി ,പുലി കണ്ടൻ ,പുലി മാരൻ ,പുലിയൂര് കണ്ണൻ ,കാളപ്പുലി ,കണ്ടപ്പുലി, മാരപ്പുലി, കരിന്തിരി നായർ തെക്കെ പള്ളിയറ പുതിയ ഭഗവതി ,വിഷ്ണു മൂർത്തി ,വീര കാളി ,ഭദ്രകാളി വടക്ക് പടിഞ്ഞാറെ പള്ളിയറ കുണ്ടോർ ചാമുണ്ഡി ,കുറത്തിയമ്മ കിഴക്ക് വടക്ക് സ്ഥാനം വീരൻ പടിഞ്ഞാറ് നാഗസ്ഥനം തെക്ക് ഭാഗം ഗുളികൻ പുലിക്കണ്ടന്റെയും പുലിയൂർ കണ്ണന്റെയും തേങ്ങ പൊളിക്കൽ ചടങ്ങ് തലൂർ മൊട്ട പാലക്കുന്ന് എന്നീ മലഞ്ചെരിവുകളിലുള്ള കാടുകളിൽ എന്റെ വള്ളിക്കിടാങ്ങളെയും പുള്ളിക്കാടാങ്ങളേയും കാണാൻ പോകുന്നു . മേലേരി വ്രതശുദ്ധിയോടു കൂടി വാല്യക്കാർ പുളി, ചെമ്പകം ,ആലംതുടങ്ങിയ മരങ്ങൾ മുറിച്ചു കുട്ടകളാക്കി വൈകുന്നേരം ഒരു പ്രത്യേക സമയത്ത് വെളിച്ചപ്പാടൻ സമേതം കടു, കടലാടി ,നെല്ല് ,ഇലഞ്ഞി ച്ചപ്പ് ,നെയ് ,കൊട്ടത്തേങ്ങ എന്നിവ ഉപയോഗിച്ച് മന്ത്രജപത്തോടെ മേലേരി കൂട്ടുന്നു.കത്തിയമരുന്ന മേലേരി വാല്യക്കാർ (തീയ്യൻമാർ) തട്ടിക്കൂട്ടി ശരിയാക്കുന്നു. പുലർച്ചെ പുതിയ ഭഗവതിയുടെ തിരുമുടി ഉയരുമ്പോൾ ഒരു പ്രത്യേകശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കുളിച്ച് ഈറനോടെ വാല്യക്കാർ മേലേരിയിൽ ചാടി വീഴുന്നു പുതിയ ഭഗവതിയുടെ വെളിച്ചപ്പാട് നേതൃത്വം നൽകുന്നു. കാഴ്ച വള്ളിയോട് തറവാട് ദേവസ്ഥാനത്തു നിന്നുമാണ് ഇളനീർ കഴ്ചയെടുക്കാറ്. പീന്നീട് പുളിയോട് പടിഞ്ഞാറെ വീട് തൊണ്ടച്ചൻ സ്ഥാനത്തിനടുത്തു വെച്ചും അലങ്കാര കാഴ്ച എടുക്കുന്നു .വിഷ്ണു മൂർത്തിയുടെ തോറ്റം ഉറഞ്ഞ് കുട്ടികളുടെ ഇളനീർ കാഴ്ചയെ എതിരേൽക്കുന്ന ചടങ്ങ് ക്ഷേത്രോൽസവത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
Temple Bank Account Details
Bank Name : IDBI BANK
Account Number :
Account IFSC Code :
Account Branch : TALIPARAMBA
-
വഴിപാട് വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ
ചൊവ്വ വിളക്ക് (സാധനങ്ങൾ പുറമെ ) 5001 കരിങ്കലശം (ഗുളികൻ )ചൊവ്വ വെള്ളി ദിവസങ്ങളിൽ മാത്രം 100+2400 താലി ( സ്വർണം)( കളിയാട്ട ദിവസങ്ങളിൽ മാത്രം) 50 തുലാഭാരം( കളിയാട്ട ദിവസങ്ങളിൽ മാത്രം) 30 കണ്ണ് ( കളിയാട്ട ദിവസങ്ങളിൽ മാത്രം) 20 കലശം (ചൊവ്വ വെള്ളി ദിവസങ്ങളിൽ മാത്രം ) 50+750 വിളക്ക്(നട തുറക്കുന്ന ദിവസങ്ങളിൽ) 20 നെയ്യ് വിളക്ക്(നട തുറക്കുന്ന ദിവസങ്ങളിൽ) 30 ശൂലം ( കളിയാട്ട ദിവസങ്ങളിൽ മാത്രം) 10 ചുവപ്പ്(നട തുറക്കുന്ന ദിവസങ്ങളിൽ) 10 ആൾ രൂപം ( കളിയാട്ട ദിവസങ്ങളിൽ മാത്രം) 10 കൈ രൂപം ( കളിയാട്ട ദിവസങ്ങളിൽ മാത്രം) 10 കാൽ രൂപം ( കളിയാട്ട ദിവസങ്ങളിൽ മാത്രം) 10 തൊട്ടിലും കുട്ടിയും ( കളിയാട്ട ദിവസങ്ങളിൽ മാത്രം) 30 പായസം കുറത്തിയമ്മക്ക് 250 വിളക്ക് കത്തിക്കാൻ ഒരു ദിവസം 200 -
പൂജാ സമയങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ
കരിങ്കലശം/കലശം 6.00 PM -
പ്രത്യേക പൂജകൾ
അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ
കരിങ്കലശം 2019-11-30 -
ഉത്സവ വിവരങ്ങൾ
അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ
പൂരോത്സവം 16-03-2019 മുതൽ20-03-2019 വരെ കളിയാട്ടം 08-02-2020 മുതൽ11-02-2020 വരെ