Post Title

കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം

കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം .... തളിപ്പറമ്പില്‍ നിന്നും ആലക്കോട് റൂട്ടില്‍ 6 കി.മീ മാറി സ്ഥിതി ചെയ്യുന്നു.പ്രധാന പ്രതിഷ്ട കിഴക്ക് മുഖമായ ശ്രീ വൈദ്യനാഥനാണ് (ശ്രീ പരമേശ്വരന്‍).സ്വയം ഭൂവായ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ട.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈദ്യത്തിന്റെ നാഥനാണ് ഇവിടെ ശ്രീ പരമേശ്വരന്‍. ഇവിടെ വന്ന് ഭജനയോടുള്ള ആചാരനുഷ്ടാനങ്ങോളോടെ പ്രാര്‍ത്ഥിച്ചാല്‍ ഏത് മാറാവ്യാധിയും വിട്ടു മാറുമെന്നാണു സങ്കല്പം. ശ്രീ അയ്യപ്പന്‍, ശ്രീ ഗണപതി എന്നീ പ്രതിഷ്ടകളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രധാന വഴിപാടുകള്‍ ക്ഷീരധാര,ജലധാര എന്നിവയാണ്. കുംഭ മാസത്തിലെ "ശിവരാത്രി" ആണ് ഇവിടത്തെ പ്രധാന ഉത്സവം. "ആറും ഞായര്‍" ക്ഷേത്രത്തിലെ ഒരു പ്രധാന ആഘോഷമാണ്. (മലയാള മാസത്തിലെ 6ം തീയ്യതിയും ഞായറാഴ്ചയും ഒരുമിച്ചു വരുന്നതാണ് "ആറും ഞായര്‍". ഇത് ഒരു വിശേഷ ദിവസമായി ഇവിടെ ആഘോഷിക്കുന്നു. "തിരുവാതിര" മറ്റൊരു പ്രധാന ആഘോഷമാണ്. എല്ലാ വര്‍ഷവും ധനു മാസത്തിലെ 10ം തീയ്യതി ക്ഷേത്ര നടയില്‍ വച്ചു കളിയാട്ടം നടത്താറുണ്ട്. ഉള്ളാറ്റില്‍ ഭഗവതി, വലിയ തമ്പുരാട്ടി എന്നിവയാണ് പ്രധാന തെയ്യക്കോലങ്ങള്‍. ടി.ടി.കെ ദേവസ്വത്തിന്റെ (T.T.K Devaswam) നിയന്ത്രണത്തിലാണ് ക്ഷേത്ര ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. ത്യച്ചംബരം ശ്രീ ക്യഷ്ണ ക്ഷേത്രം,തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രം എന്നിവയാണ് ടി.ടി.കെ ദേവസ്വത്തിന്റെ കീഴില്‍ വരുന്ന മറ്റു പ്രധാന ക്ഷേത്രങ്ങള്‍.... പശ്ചാത്തല ചരിത്രം പരശുരാമാനാല്‍ പ്രതിഷ്ടിതം ലക്ഷ്മിപുരത്തിന്നു (തളിപ്പറമ്പ് )മുന്‍ വശത്തുള്ള കൊടുംകാട്ടില്‍ കാരസ്കരന്‍എന്ന് പേരായ ഒരസുരന്‍ ജീവിച്ചിരുന്നു ഭസ്മാസുരന്റെ പുത്രനായ ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുനാള്‍ പരശുരാമന്‍ വനത്തില്‍ കടന്നു അസുര നിഗ്രഹം നടത്തി അതിനു ശേഷം കാട്ടിലൂടെ നടക്കുകയായിരുന്ന ഭാര്‍ഗ്ഗവരാമന്‍ തേജോമയമായ ശിവലിംഗം കാണുകയും അത് യഥാവിധി പൂജിക്കുകയും ചെയ്തു അപ്പോഴാവിടെയെത്തിയ നാരദ മഹര്‍ഷി ശിവ ലിംഗത്തിന്റെഉത്ഭവം പരശുരാമാന്നു പറഞ്ഞു കൊടുത്തു പണ്ട് സൂര്യ ബിംബത്തിന്നു വിഷബാധ ഏല്‍ക്കുകയും തേജസ്സ്‌ മങ്ങിപ്പോവുകയും ചെയ്തു ഇതിനു പരിഹാരമെന്ത് എന്ന് ചിന്തിച്ചിരുന്ന സൂര്യന്നു മുന്നില്‍ എത്തിയ ഗരുഡന്‍ ഉപായം പറഞ്ഞു കൊടുത്തു പാലാഴി മഥനസമയത്ത് വാസുകി ശര്‍ദ്ദിച്ച വിഷം ലോക രക്ഷാര്‍ത്ഥം ശിവന്‍ കുടിച്ചപ്പോള്‍ അതില്‍ നിന്ന് മുക്തനാകാന്‍ ശിവന്‍ വൈദ്യ നാഥന്‍ എന്നആത്മ ലിംഗം തന്നെയുണ്ടാക്കി പാര്‍വതീ സമേതനായി പൂജിച്ചു രോഗ വിമുക്തനാവുകയും ചെയ്തു അതിനാല്‍ ശിവന്റെ കൈവശമുള്ള ആ വൈദ്യ നാഥ ലിംഗം സമ്പാദിച്ച്പൂജ നടത്തിയാല്‍ രോഗ വിമുക്തി നേടാം അതനുസരിച്ച് സൂര്യന്‍ ശിവനെ ധ്യാനിച്ച്‌ ശിവനില്‍ നിന്നും വൈദ്യ നാഥ ലിംഗം സമ്പാദിച്ച് ലക്ഷ്മിപുരത്തിനടുത്ത് വിധി പ്രകാരം പ്രതിഷ്ഠിച്ചുപൂജിച്ചു അതോടെ രോഗമുക്തി നേടുകയും ചെയ്തു ആ മഹാലിംഗമാണിത് വിധി പോലെ ക്ഷേത്രം പണിതു പൂജിക്കുക എന്ന് പറഞ്ഞ്‌നാരദര്‍ മറഞ്ഞു നാരദനില്‍നിന്നും ശിവ ലിംഗ കഥ കേട്ട പരശുരാമന്‍ വൈദ്യ നാഥ ക്ഷേത്രം നിര്‍മ്മിച്ചു കാരസ്കരന്‍ എന്നാ അസുരന്‍ മൂലമാണ് പരശുരാമന്‍ കാട്ടിലെത്തിയത് അത് കൊണ്ട് ക്ഷേത്രം കാരസ്കരാലയം വൈദ്യനാഥ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു ലോപിച്ച് കാഞ്ഞിരങ്ങാടായി ഇലകയിക്കാത്ത രു കാഞ്ഞിരമരം ഇവിടെയുണ്ട് സൂര്യ ദേവന്‍ പ്രതിഷ്ടിച്ചു പൂജിച്ച ശിവ ലിംഗം ആയതു കൊണ്ട് ഞായര്‍ പ്രധാന ദിവസമാണ് രോഗ മുക്തി തേടി ഭക്തര്‍ ഇവിടെയെത്തുന്നു

3506   Views

Image Gallery

Video Gallery

  • വഴിപാട് വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ

  • പൂജാ സമയങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ

  • പ്രത്യേക പൂജകൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ

  • ഉത്സവ വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ

    മഹാ ശിവരാത്രി ഉത്സവം 03-03-2019 മുതൽ04-03-2019 വരെ


Temple Location Map

State Highway (Alakode Road), Kanhirangadu,Kanhirangadu,Kannur/കണ്ണൂർ,Kanhirangadu,670142
0460227005
9446263627