Post Title

കടലായി ശ്രീ കൃഷ്ണ ക്ഷേത്രം

കോലസ്വരൂപമെന്ന രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കണ്ണൂരിലെ കടലായി വളഭൻ രാജാവ് , കടലായി കോട്ട പണിയിപ്പിച്ചു.ഇതിന്റെ പേര് ശിവേശ്വരം കോട്ട എന്നാണു്.ഈ കോട്ടക്കകത്തെ ക്ഷേത്രത്തിൽ ആരാധിച്ച ദേവാനാണു് ഇന്നത്തെ ചിറക്കൽ കടലായി ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ. കടലായി കോട്ട പണിത ശേഷം അകത്ത്‌ ക്ഷേത്രംവേണമെന്ന ആഗ്രഹത്തിലായിരുന്നു വളഭൻ രാജാവ്.ഒരിക്കൽ തമ്പുരാൻ സന്ധ്യാ വന്ദനം കടൽ തീരത്ത് നടത്തുമ്പോൾ തിരമാലകൾ കരക്കടുപ്പിച്ച ഒരു മരത്തൂൺ കാണാനിടയായി. ഒരു ശ്രീകൃഷ്ണ വിഗ്രഹം തൂണിൽ കെട്ടിയിരുന്നു .താൻ നിർമ്മിക്കുന്നക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു ആദ്യം ഉദ്ദവരും,പിന്നീട് രൂക്മണിയും സത്യഭാമയും പൂജിച്ച വിഗ്രഹം വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണൻ അത് കടലിൽ എറിഞ്ഞു. കാലക്രമേണ അത് ചിറക്കൽ രാജാവിന്റെ കൈവശമെത്തി. വളർപട്ടണം കോട്ട നിർമ്മിച്ചതും വളഭനാണു്. ശിവേശ്വരം കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം

.

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം (കോലത്തു നാട്‌) ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി(ഇപ്പോൾ ആദി കടലായി) എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും[3] കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തു[2]. ടിപ്പുവിന്റെ പടയോട്ടത്തിൽ ഭയന്ന ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനും വാരിയരും വിഗ്രഹം ഇളക്കിയെടുത്ത്‌ വാരിയത്തെ കിണറിൽ സൂക്ഷിക്കുകയായിരുന്നു എന്നാണ്‌ ഐതിഹ്യം.

കടലാക്രമണം കാരണം (ആദി) കടലായിക്കു സമീപമുള്ള കോട്ടയും പരിസരങ്ങളും തകർന്നതിനെ തുടർന്ന്‌ ഇവിടെ നിന്നും മുന്നൂറിൽപരം വർഷങ്ങൾക്ക്‌ മുമ്പ്‌ കണ്ണൂരിന്‌ അൽപ്പം വടക്കുള്ള ചിറക്കലിലേക്ക്‌ ആസ്ഥാനം മാറ്റിയ കോലത്തിരി വംശത്തിലെ രവി വർമ്മ തമ്പുരാനാണ്‌ 1828ൽ ചിറക്കലിൽ ക്ഷേത്രം ഭാഗികമായി നിർമ്മിച്ച്‌ (ആദി)കടലായി ക്ഷേത്രത്തിലെ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചത്‌. 1888 മുതൽ 1911 വരെ ചിറക്കൽ കോവിലകത്തെ വലിയ തമ്പുരാനായിരുന്ന കേരളവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ ക്ഷേത്രം നിർമ്മിച്ചത്‌. എല്ലാ വർഷവും മലയാള മാസം മകരം 18നാണ്‌ ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾ തുടങ്ങുന്നത്‌. വർഷത്തിൽ നൂറുകണക്കിന്‌ വിവാഹങ്ങൾ ഈ ക്ഷേത്ര സന്നിധിയിൽ വച്ച്‌ നടത്തപ്പെടുന്നുണ്ട്‌.

1286   Views

Image Gallery

Video Gallery

  • വഴിപാട് വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ

  • പൂജാ സമയങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ

  • പ്രത്യേക പൂജകൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ

  • ഉത്സവ വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ

    മഹോത്സവം 31-01-2019 മുതൽ05-02-2019 വരെ


Temple Location Map

ചിറക്കൽ ,കണ്ണൂര് തളിപ്പറമ്പ് റൂട്ടിൽ പുതിയ തെരുവിൽ നിന്ന് ഒരു കിമി തെക്ക് പടിഞ്ഞാറ് ,Kannur/കണ്ണൂർ,CHIRAKKAL,670002
9656806501
9656806501